പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്
പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്

കേരള ബാങ്കിൽ നിന്നും വായ്പ 5% പലിശയിൽ നൽകുമെന്ന് പ്രചരിപ്പിക്കുന്ന സ്വകാര്യ YouTube വീഡിയോ ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ പറയുന്ന പലിശ നിരക്കിൽ യാതൊരു വായ്പയും ബാങ്ക് നൽകുന്നില്ല. ഇതിനുമുമ്പ് തന്നെ WhatsApp സന്ദേശം വഴി വായ്പ ആവശ്യമുള്ളവർ ചില രേഖകൾ അയക്കാൻ ആവശ്യപ്പെടുകയും രേഖകൾ അയച്ചവർക്ക് കേരള ബാങ്കിന്റെ ലോഗോ ആലേഖനം ചെയ്ത ലെറ്ററിൽ വായ്പ അപ്രൂവൽ ആയതായും വായ്പാ തുക നൽകാൻ ഇൻഷുറൻസ് തുക അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ചില സംഭവങ്ങളും ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

9330338341 എന്ന നമ്പറിൽ നിന്ന് WhatsApp-ലൂടെ സന്ദേശം നൽകി രേഖകൾ ആവശ്യപ്പെടുന്നതിന്റെ സ്ക്രീൻഷോട്ട് ബാങ്കിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ബാങ്ക് ഏതെങ്കിലും വ്യക്തികളെയോ ഏജൻസികളെയോ ഇത്തരത്തിൽ ഓൺലൈനിലൂടെയോ/നേരിട്ടോ വായ്പ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടില്ല. ജനങ്ങൾ ഇത്തരം വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും കേരള ബാങ്കിന്റെ ശാഖകളിൽ നിന്ന് മാത്രമേ വായ്പ വിതരണം നടത്തുന്നുള്ളൂ എന്ന വിവരം അറിയിയ്ക്കുന്നു. ഇതു സംബന്ധിച്ച് ബാങ്കിനു ലഭിച്ച ചില സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്യുന്നു.